Tuesday, February 14, 2012

പ്രണയം.............

എന്നെന്നും.. ആദ്യം വിരിഞ്ഞ പൂവിനോ, എന്‍റെ പ്രണയിനിയുടെ പുഞ്ചിരിക്കോ , അവള്‍ നല്‍കിയ മൊഴികള്‍ക്കോ , തളിരിട്ട ഇലകള്‍ക്കോ, ഏതിനാണ് പ്രണയത്തിന്റെ നിറം.? എന്നെ തഴുകുന്ന തിരമാലകള്‍. എന്നെ മാടി വിളിക്കുന്ന നീലാകാശം, എന്നില്‍ അലിഞ്ഞു ചേരുന്ന മഴവില്ല്, എന്നെ തൊട്ടുണര്‍ത്തുന്ന പുലരി, എനിക്ക് കവിതകള്‍ നല്‍കുന്ന നിലാവ്,... എന്നോട് കിന്നരിക്കുന്ന പുഴയും,കിളികളും, എന്നില്‍ സ്വപ്‌നങ്ങള്‍ തീര്‍ത്ത അവള്‍, എല്ലാത്തിലും ഉണ്ടോ പ്രണയത്തിന്റെ കുളിര്? പുല്ലാങ്കുഴലില്‍ തീര്‍ത്ത സംഗീതം, മുളംകാടിന്‍റെ പരിഭവം പറച്ചില്‍. മുക്കുറ്റി പൂക്കളുടെ വിതുമ്പല്‍. ഓണ തുമ്പികളുടെ കളിയാട്ടം, എല്ല്ലാം പ്രണയം കൊതിക്കുന്ന ഒരു നിശ്വാസം മാത്രം. എന്നെന്നും മനസ്സില്‍ ഓര്‍ത്തുവെക്കാന്‍, അവള്‍കായി ഞാനും, എനിക്കായി അവളും, നല്‍കിയതെന്തോ....? അതാണ്‌ കാലം നല്‍കുന്ന പ്രണയം.............

ഉപ്പൂറ്റിയില്‍ തറച്ച് കയറിയ തൊട്ടാവാടി മുള്ളുപോലെയാണ് നഷ്ടപ്രണയം....എത്ര എടുത്തു കളഞ്ഞാലും ഒരു കുഞ്ഞുകരട് ഉള്ളിലിരുപ്പുണ്ടാവും. എവിടെയെങ്കിലും കാല്‍ ചവിട്ടിയാല്‍ അതുള്ളിലിരുന്ന് കുത്തിനോവിയ്ക്കും. വേദനയെ ഓര്‍മ്മപെടുത്തിക്കൊണ്ടിരിയ്ക്കും.....നമ്മുടെ മുന്‍ പ്രണയത്തെ ഓര്‍ത്തു വേദനിക്കാത്ത ഒരാള്‍ പോലും ഈ ലോകത്തില്‍ ഉണ്ടാവില്ല...കാരണം ഒരാളോട് തോന്നുന്ന പ്രണയം അത് നമുക്ക് മാനസികമായി ഉണ്ടാകുന്നതാണ്... നഷ്ടപെടുന്ന പ്രണയം ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളുപോലെ അത് ഇടയ്കിടെ നമ്മളെ വേദനിപ്പിച്ചു കൊണ്ടിരിക്കും... പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കായി.....പ്രണയിക്കാന്‍ പോകുന്നവര്‍ക്കായി ....ആരെയും കബളിപ്പിക്കനാകരുത് പ്രണയം...പ്രണയം ഒരു ഉടമ്പടി ആണ്.. വിവാഹ ബന്ധങ്ങളിലെ എഴുതപെട്ട നിബന്ധനകളില്ലാതെ....രക്ത ബന്ധങ്ങളിലെ സ്നേഹത്തിന്റെ ഏറ്റകുറച്ചിലുകള്‍ ഇല്ലാതെ.. ജാതി,പ്രായ ഭേധമെന്യേ ആര്‍ക്കും ആരോടും തോന്നുന്ന വികാരം....അത് തന്നെയാണ് പ്രണയത്തെ അനശ്വരമാക്കുന്നതും.....ഒരിക്കലും നാം ജീവിക്കുവാന്‍ വേണ്ടി പ്രണയിക്കരുത് .പ്രണയിക്കുവാന്‍ വേണ്ടി ജീവിക്കുക. അങ്ങനെ എന്നാല്‍ നമ്മുടെ പ്രണയം എന്നും നമ്മുടെ കൂടെ കാണും മരണമില്ലാതെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും വരാന്‍ പോകുന്നത് പ്രണയം നിറഞ്ഞ ദിനങ്ങളാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്......


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....





കടപ്പാട്,,
 
മൂന്നു നാല് വര്ഷം മുന്പ് ഒരു ഫെബ്രുവരി പതിനാലിന് എന്റെ മെയിലിലേക്ക് വഴി തെറ്റി വന്നു കയറിയ ഒരു പോസ്റ്റാണിത്‌ എഴുതിയത് ആരാണെന്ന് അറിയില്ല.

No comments:

Post a Comment