Sunday, February 12, 2012

ജീവിതാനുഭവം.

കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരുപാടു നല്ല സൌഹൃദങ്ങള്‍ നഷ്ടമായി എന്നാലും എന്നും ഓര്‍മിക്കുന്ന കുറെ നല്ല അനുഭവങ്ങളും ചില നൊമ്പരങ്ങളും ഇന്നും മനസ്സിനുള്ളില്‍ ബാക്കിയാണ്.

കൂടെയുണ്ടായിരുന്ന കാലത്ത് അവരോടു (അവളോട്‌ ) പറയാന്‍  കഴിയാത്തതിനെ ഓര്‍ത്ത് എപ്പോഴൊക്കെയോ നഷ്ടബോധങ്ങള്‍ തോന്നാറുണ്ട് എങ്കിലും അത് പറയാന്‍ ഇനി എന്നെങ്കിലുമൊക്കെ കഴിയുമെന്ന പ്രതീക്ഷ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല...
ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോഴേക്കും ഒരുപാടു ബാധ്യതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ജീവിതത്തെ നേരിടാന്‍ കൂട്ടുകാരെല്ലാം ഓരോ വഴിക്ക്...
ഒരുമിച്ചു കൂടെ നടന്നവര്‍ കാണുമ്പോഴുള്ള ഒരു കുശലാന്വേഷണങ്ങളിൽ ഒതുങ്ങി.
കൂടെ കളിച്ചു വളര്‍ന്നവര്‍ ഓരോ ഹായ് പറഞ്ഞു പിരിയുന്നു...
കുടുംബങ്ങള്‍ ആയവര്‍ ഒരു പുഞ്ചിരിയില്‍ പരിചയം അറിയിച്ചു...
ചിലരാകട്ടെ വേണോ വേണ്ടയോ എന്ന് സംശയിച്ച ഒരു നോട്ടം മാത്രം..
ഇനി  ചിലരാകട്ടെ കണ്ടിട്ട് അറിയുന്ന ഭാവം പോലും നടിക്കാതെ കടന്നു പോകുന്നു...

ഇതാണോ ജീവിതം...
ഒരുപാടു പ്രതീക്ഷകള്‍ ഉണ്ടായിരുന്നു...
എന്തൊക്കെയായിരുന്നു ആ കളത്തില്‍ നെയ്തു കൂട്ടിയത്...

ഓട്ടോഗ്രാഫിന്റെ ഓരോ താളുകളിലും വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ രീതിയില്‍ ആശംസകളും മോഹങ്ങളും എഴുതി പിടിപ്പിച്ച പല പല വാക്കുകളുടെ അര്‍ഥം ഇതായിരുന്നോ,,, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കരുതയിരുന്നു എന്ന് മനസ്സ് പറയുന്നു..
ചെറുപ്പം യൌവനത്തിന് വഴിമാറി..
കാലം പുതിയ പുതിയ ബന്ധങ്ങളെ തന്നു..
പഴയ ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു...
ഓരോ ചുവടിലും ഓരോരോ മാറ്റങ്ങള്‍.........

ജീവിതത്തിന്റെ ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത പുതിയ വഴികളിലേക്ക്  ഈയുള്ളവന്റെ യാത്രകള്‍‍ തുടരുന്നു...


No comments:

Post a Comment