Wednesday, March 14, 2012

എന്നെക്കുറിച്ച്

പേര് മുഹമ്മദ്‌ ബഷീര്‍, 
തിരുവനന്തപുരം ജില്ലയിലെ തോന്നക്കല്‍ ഗ്രാമത്തില്‍ ജനനം, 
ഞാന്‍ ഒരു കവിയോ കഥാകൃത്തോ സാഹിത്യകാരനോ എടുത്തു പറയത്തക്ക കഴിവുകളോ ഇല്ലാത്ത ഒരു പാവം.. വായ്നോട്ടം എന്ന കലയില്‍ ബിരുദം എടുത്തിട്ടുണ്ട് ബിരുദാനന്തര ബിരുദം എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ടൈം കിട്ടിയില്ല. അപ്പോഴേക്കും എന്നെ പ്രവാസത്തിലേക്ക് തട്ടി..   

ബയോടാറ്റ താഴെ വായിക്കാം 
സ്വന്തം പേര് : ബഷീര്‍, 
സര്‍കാര്‍ അംഗീകരിച്ച പേര് : മുഹമ്മദ്‌ ബഷീര്‍, 
നാട്ടുകാര്‍ വിളിക്കുന്നത് : എടാ ബഷീറേ, 
വീട്ടുകാര്‍ വിളിക്കുന്നത് : മോനെ ബഷീറേ, 
കാമുകി വിളിക്കുനത് : തല്‍കാലം കാമുകി ഇല്ല, ഞാന്‍ കമുകിയാക്കാമെന്ന് പറഞ്ഞപ്പോള്‍ എല്ലാരും ചീത്തയാ വിളിച്ചത്. അത് എഴുതാന്‍ പറ്റില്ല, 
ജോലി : വീടുകര്‍ക്കും നാട്ട്ടുകര്‍ക്കും ജോലിയായപ്പോ എന്നെ ഇങ്ങോട്ട് തട്ടി. ഇപ്പൊ ഞാന്‍ "ദുബായിലാ" (ഒരല്പം ഗമ ഇരുന്നോട്ടെ... പക്ഷെ ദുബൈലോന്നുമല്ല കേട്ടോ... ഫുജൈറയിലാ) 
വിദ്യാഭ്യാസം : എല്ലാരും പോയ കൂട്ടത്തില്‍ ഞാനും ചെന്നു ഡിഗ്രി ചെയ്യാന്‍... അവിടെ ചെന്നപ്പോള്‍ പറഞ്ഞു മിനിമം പന്ത്രണ്ടാം ക്ലാസ്സ്‌ കഴിയണമെന്ന്... അതിനു ചെന്നപ്പോഴാ അറിഞ്ഞത്‌ പത്തുകഴിയാത്തവരെ അവിടെ എടുക്കില്ലെന്ന്... പിന്നെ നിര്‍ത്തി വച്ചു. (മുകളില്‍ പറഞ്ഞ വായ്നോട്ടം ബിരുദം എക്സ്ട്രാ)
സ്വഭാവം : വളരെ നല്ലതാ.(പക്ഷെ ആരും സമ്മതിച്ചു തരുന്നില്ല) 
ലക്‌ഷ്യം : ചെറിയ ഒരു മുതലാളിയാകുക...(അംബാനിക്കും മുകളില്‍)
സ്വപ്‌നങ്ങള്‍: ആകാശത്തിനും മേലെ.  
സമ്പാദ്യം : ഒരു മുഖപുസ്തകം അക്കൌണ്ടും ഒരു ബ്ലോഗും രണ്ടു മൂന്നു മെയില്‍ ഐ ഡി കളും, കുറെ കൂട്ടുകാരും, ബാക്കി പിന്നെ പറയാം, ഇനി ബ്ലോഗില്‍

ഇത് ഞമ്മന്റെ പോട്ടം.. കടലില് പോയി ഒന്ന് മുങ്ങിക്കുളിച്ചിട്ടു നിക്കുവാ... (വല്ലപ്പോഴുമാണേ കുളിക്കുന്നത്..)

No comments:

Post a Comment