Friday, February 17, 2012

പുനര്‍ചിന്ത....

ഓരോ മഴതുള്ളികള്‍ക്കും അന്ന് പറയാനുണ്ടായിരുന്നത്പ്രണയത്തിന്‍ വാക്കുകളായിരുന്നു.. വഴിയിലെവിടെയോ പ്രണയം നഷ്ടമായി..പിന്നീടു ഞാന്‍ കണ്ട മഴതുള്ളികല്‍ക്കെല്ലാം പറയാനുള്ളത് വിരഹത്തിന്‍ വേദനകളായിരുന്നു...പിന്നെയും ഞാന്‍ പല പല മഴത്തുള്ളികളെ കണ്ടു... അവയെല്ലാം പ്രണയവും വിരഹവും മാറി മാറി പറഞ്ഞു തന്നു..ഓളങ്ങളില്‍ വീണുടഞ്ഞു അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ ഒരു പാട് ഞാന്‍ കണ്ടു.. ഓരോ മഴത്തുള്ളിയും മറ്റു പലതിലേക്കും വീണലിഞ്ഞു ചേർന്ന് പോയി ..മഴതുള്ളികളെല്ലാം നിമിഷ നേരത്തെ സന്തോഷങ്ങലനെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എന്റെയുള്ളിലെ മഴ ശമിച്ചിരുന്നു...പിന്നീടുള്ള മഴയൊന്നും കാണുവാന്‍ എന്റെ ഹൃദയം തുടിച്ചില്ല...ചുറ്റിനും കണ്ണുനീര്‍ തുള്ളികള്‍ മാത്രം...


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

2 comments:

  1. വിരഹ ദുഖമാണ് ഓരോ മഴയ്ക്കും പറയുവനുണ്ടാവുക... പ്രണയത്തിലായിരുന്ന മാനവും മേഘവും രണ്ടായി പിരിഞ്ഞ് ഒരിക്കലും കാണാന്‍ കഴിയാതെ അകലുമ്പോള്‍ ആ ദുഃഖം മഴയായി പെയ്തിറങ്ങുന്നു... ആ വിരഹദുഃഖം ഭൂമിയില്‍ എത്തുമ്പോള്‍ നമ്മുടേതായി തീരുന്നു...

    ReplyDelete
  2. ആ വിരഹദു:ഖത്തിലും സന്തോഷം കൊള്ളുന്ന എത്രയോ പേര്‍... പെയ്യാതെ മഴയെ ഓര്‍ത്ത് വേദനിക്കുന്ന എത്രയോ പേര്‍...

    ReplyDelete