Friday, January 25, 2013

ഇതത്രേ ആധുനികം


വാക്കുകള്‍ വാരി വലിച്ചിട്ട അക്ഷരക്കൂട്ടങ്ങളില്‍
അര്‍ത്ഥമറിയാതെ ഞാനുഴറി,
പാടിനോക്കി പറഞ്ഞുനോക്കി ഓര്‍ത്തുനോക്കി,
പറയാനുമായില്ല പാടാനുമായില്ല
തുടരാത്ത പലവരികള്‍

പലപല കഥകള്‍ പലപല രീതികള്‍..
പലപല വികാരങ്ങള്‍ പലപല മുഖങ്ങള്‍
കയറിട്ടു കെട്ടിയ കടുകട്ടി വാക്കുകള്‍
കഥയില്ലാത്തിതിലത്രേ കാല്‍പനിക കവിതകള്‍

ഒരു വാക്കിനാലൊരു വരി തീര്‍ത്തു...
വ്യര്‌തമാം അര്‍ത്ഥമീ വരിയിലെ വാക്കിന്
നിരയില്ലാ വരികളില്‍ കഥയില്ലാ വാക്കുകള്‍

പാടിപതിഞ്ഞ കാവ്യ കലകളില്‍
കാണാത്ത വൃത്തം ഇതുപമയല്ല
മഞ്ജരിയല്ലിത്  ഉല്പ്രെക്ഷയുമല്ല
ഇതിന്നിന്റെ മലയാള കവിതകള്‍
ഇതത്രേ ആധുനികം


എന്റെ മനസ്സിലും ഉദിച്ചു.. ആധുനികം..
ഒരുപാടുപേര്‍ക്ക് ഇതുപോലുള്ള വരികള്‍ കൊണ്ട് കവിതകള്‍ സൃഷ്ടിക്കാമെങ്കില്‍ ഞാന്‍ ഈ എഴുതിയതും ഒരു കവിതയാ, അര്‍ത്ഥമില്ലാത്ത വരികളുള്ള വ്യര്തമായ കവിത.. ഒന്നും മനസിലാകാത്ത വരികളുള്ള ഒരുപാട് കവിതകള്‍ ഞാന്‍ വായിച്ചു. അതിനെയൊക്കെ താരതമ്യപെടുതിയപ്പോള്‍ ഇത് മനോഹരം.. (ഹല്ലാ പിന്നെ.. ഞമ്മളോടാ ഓന്റെ കളി...)

1 comment: