Thursday, August 22, 2013

വരൂ നമുക്ക് പ്രണയിക്കാം..

വരൂ നമുക്ക് പ്രണയിക്കാം..
പ്രണയ സാഗരത്തില്‍ നീരാടാം..
 അസ്തമയ സൂര്യനെയും കണ്ടു കടല്ക്കരയിലെ പഞ്ചാര മണലില്‍
നിന്റെ മടിയില്‍ തലചായ്ച്ചെനിക്ക് കിടക്കണം....
നെറുകയില്‍ തലോടുന്ന നിന്റെ കൈ കവര്‍ന്നെനിക്കാ കയ്യില്‍ ചുംബിക്കണം.....
മറികടന്നു പോകുന്ന സുന്ദരിയുടെ പിന്നാലെ പായുന്ന
 എന്റെ കണ്‍കോണുകളെ കരതലം കൊണ്ട് നിനക്ക് മറയ്ക്കാം......
ഇണങ്ങാം.... പിണങ്ങാം.... പഞ്ചാര വാക്കുകള്‍ പറയാം....
മഴ തോര്ന്നൊരു സായാഹ്നത്തില്‍ കയലോരാതെ ഗുല്‍മോഹര്‍ പൊഴിയുന്ന
ആ നടപ്പാതയില്‍ നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍
തോളോട് തോള്‍ചേര്‍ന്ന് നമുക്ക് നടക്കാം..

ഫോട്ടോ കട്ടത് ഫ്രം ഗൂഗിള്‍ അമ്മായീസ് ഗ്യാലറി
ഇരുളിന്റെ അകമ്പടിയുള്ള നിശബ്ദമാമൊരു സിനിമാകൊട്ടകയില്‍
നിന്നെ എന്റെ തോളിലേക്ക് ചായ്ച്ചു കപ്പലണ്ടിയും കൊറിച്ചുകൊണ്ടിരിക്കാം...
തുഴയില്ലാത്തൊരു തോണിയില്‍ പുഴയുടെ നടുവില്‍ അലസമായങ്ങനെ ഒഴുകാം...
കൈക്കുമ്പിളില്‍ വെള്ളം കോരി തെറിപ്പിക്കാം....
ആരും കാണാതെ ആ കലാലയ മുറ്റത്തെ മുത്തശ്ശി മാവിന്‍ ചുവട്ടില്‍
നമുക്കൊരുപാടു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാം...
പാതിരാ നേരം വരെ മൊബൈലില്‍ കിന്നാരം പറഞ്ഞുറങ്ങാം....
തേയില ചെടികള്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കുന്നുകയറിപ്പോകാം...
മഞ്ഞിന്റെ വലയുള്ള പച്ച വിരിച്ച പുല്‍മേടുകളില്‍
നിനക്കെന്റെ മാറില്‍ തലചായ്ച്ചു മാനം നോക്കി കിടക്കാം...

എന്റെ സങ്കല്പ പ്രണയിനീ നിനക്കായ്‌ ഞാനിതാ കാത്തിരിക്കുന്നു...
ഈ പറഞ്ഞതെല്ലാം നിനക്ക് സമ്മതമെങ്കില്‍ വരൂ പ്രിയേ..
നിനക്ക് ഞാനെന്റെ പ്രണയം പകര്ന്നു തരാം..
വരൂ നമുക്ക് നിലാവെളിച്ചത്തില്‍ മലമുകളിലേക്ക് ചേക്കേറാം...
നക്ഷത്രങ്ങളോട് കിന്നാരം പറയാം മേഘങ്ങളെ  തൊട്ടുരുമ്മാം....
പുലര്കാലെ എഴുന്നേറ്റു കുഞ്ഞരുവികളില്‍ നീരാടാം...


പ്രിയേ നിനക്കായി ഞാന്‍ കാത്തിരിക്കാം. എന്റെ ജീവിതം ധന്യമാക്കാന്‍ നിനക്ക് കഴിയുമെങ്കില്‍..




4 comments:

  1. VIRAHATHIN VEADHANAYARIYAN PRANAEIKKUUU ORUVATTAM ..........................

    ReplyDelete
  2. നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍; നമുക്ക് അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം.
    സ്നേഹപൂർവ്വം .....

    ReplyDelete
    Replies
    1. കാത്തിരിക്കുന്നു..


      കമെന്റിനു നന്ദി സുഹൃത്തെ..

      Delete
  3. പ്രിയേ വരൂ. നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. അവിടെവെച്ചു ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.
    മനോഹരം.

    ReplyDelete