Sunday, March 25, 2012

ഒരു സംശയം...


എനിക്കൊരു സംശയം....


കാമുകി - കാമുകന്‍.. കമിതാക്കള്‍

പരസ്പരം ഇഷ്ടപ്പെടുന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത്??
കമിതാക്കളാണോ അവര്‍.. പരസ്പരമുള്ള ഇഷ്ടം കാമം മാത്രമായ ഒരു വികാരമാണോ..
അതോ കാമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വികാരമാണോ?? പിന്നെന്തേ അവരെ കമിതാക്കള്‍ എന്ന് വിളിക്കുന്നു..??
അതിനു യോജിച്ച വാക്ക് കാമം എന്നതിനേക്കാള്‍ പ്രണയം എന്നല്ലേ..?


ഡാ കെടക്കണ് വീണ്ടും ഒരു ഡൌട്ട്..
അപ്പൊ ഈ പ്രണയിക്കുന്നവരെ എന്ത് വിളിക്കും.. ?
പ്രണയ ജോടികള്‍..
ഓക്കേ..
അത് കുഴപ്പമില്ല..
വേറൊരു കുഴപ്പം..
സ്ത്രീയെ "പ്രണയിനി" എന്ന് വിളിക്കാം..
അപ്പൊ പുരുഷനെ എന്ത് വിളിക്കും??
"പ്രണയനന്‍" എന്ന് വിളിക്കാനൊക്കുമോ??


"ആണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടം കാമം മാത്രമായ ഒരു വികാരമാണോ..
അതോ കാമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വികാരമാണോ"
ആണ് എന്ന് മറുപടി ഉള്ളവരോട് ഒരു ചോദ്യം കൂടി.. അപ്പൊ ഈ കമിതാക്കള്‍ പ്രണയം എന്ന ഒരു വികാരത്തെ ദുരുപയോഗം ചെയ്യുകയാണോ... ?


സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

No comments:

Post a Comment